20 September Friday

ആർമി റിക്രൂട്ട്‌മെന്റ് റാലി 28 മുതൽ തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
കണ്ണൂർ
ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി  28 മുതൽ സെപ്തംബർ എട്ട് വരെ മണ്ണുത്തി കേരള വെറ്ററിനറി ആൻഡ്‌  ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ടിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തും.  കോഴിക്കോട്, കാസർകോട്‌, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവർക്കായാണ് റാലി. ശാരീരിക ക്ഷമത, വൈദ്യ പരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  യോഗ്യരായവർ  18നകം  www.joinindianarmy.nic.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in ൽ. ഫോൺ: 0495 2383953.
പ്രധാന വാർത്തകൾ
 Top