24 August Saturday

അഭിമന്യു സ്‌മരണയിൽ കലാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ‌്എഫ‌്ഐ സംഘടിപ്പിച്ച വർഗീയ വിരുദ്ധ ദിനാചരണം ജില്ലാതല ഉദ‌്ഘാടനം പയ്യന്നൂർ കോളേജിൽ ടി പി ബിനീഷ‌് നിർവഹിക്കുന്നു‌

കണ്ണൂർ
എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയും എസ‌്എഫ‌്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനം എസ‌്എഫ‌്ഐ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ വർഗീയ വിരുദ്ധദിനമായി ആചരിച്ചു. വിദ്യാലയങ്ങളിൽ അനുസ‌്മരണ പരിപാടികളും ലോക്കൽ കേന്ദ്രങ്ങളിൽ ചുമരെഴുത്ത‌് ക്യാമ്പയിനും  യൂണിറ്റുകളിൽ പുഷ്പാർച്ചനയും അനുസ്മരണ റാലിയും വർഗീയ വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന‌് വിദ്യാർഥികളാണ‌് പങ്കെടുത്തത‌്. 
ജില്ലാതല ഉദ‌്ഘാടനം പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ‌് സി പി ഷിജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ കെ ദൃശ്യ, കെ ശ്രീജിത്,  ടി വി നിധിൻ, അഞ്ജലി സന്തോഷ്, പി സുധീഷ്, കെ അനശ്വര, ആര്യ വിശ്വനാഥ് എന്നിവർ സംസാരിച്ചു. പയ്യന്നൂർ കോളേജ്‌ യൂണിറ്റ് കമ്മിറ്റിയുടെ അതിജീവനം രക്തദാന സേനയുടെ  ഡയറക്ടറി അജയ്, ശ്രുതി എന്നിവർ ചേർന്ന് ടി പി ബിനീഷിന് നൽകി പ്രകാശനം ചെയ്തു.
അഭിമന്യുവിന്റെ സ്വപ‌്നമായ ലൈബ്രറി നിർമിക്കുന്നതിന‌് യൂണിറ്റ് കമ്മിറ്റികൾ പുസ്തകം ശേഖരിച്ച്  സ്കൂൾ, കോളേജ് ലൈബ്രറിയിലേക്ക് കൈമാറുന്ന സ്വപ‌്നശേഖരം പരിപാടിയുടെ ഭാഗമായി ശേഖരിച്ച പുസ്തകങ്ങൾ ദേവിക, സിദ്ധാർത്ഥ് എന്നിവർ ചേർന്ന് ടി പി ബിനീഷിന് കൈമാറി. മുഴുവൻ യൂണിറ്റിലും സ്വപ്നശേഖരം പരിപാടി സംഘടിപ്പിക്കും. 
ചുമരെഴുത്ത് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സംവിധായകൻ ടി ദിപേഷ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി പി ഷിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. കെ കെ അപർണ, സി അമൽ, ഷിംന സുരേഷ്, പി അനസ്  എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top