മട്ടന്നൂര്‍
പഴശ്ശി ഡാം- –- കുയിലൂര്‍ റോഡിന് 18 ലക്ഷം രൂപയുടെ ഭരണാനുമതി. മണ്ഡലത്തിലെ പ്രധാന പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പഴശ്ശി ഡാം. നിലവിലെ റോഡിന്റെ പണി പൂര്‍ത്തിയാവുന്നതോടെ സഞ്ചാരികള്‍ക്ക് ഇവിടേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും.
പടിയൂരില്‍നിന്ന് മട്ടന്നൂരിലേക്കും തിരിച്ചും ഗതാഗതം എളുപ്പമാക്കുന്ന പാതയാണ് കുയിലൂര്‍ –-പഴശ്ശി ഡാം റോഡ്. പഴശ്ശി പടിയൂര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. കാരവാന്‍ ടൂറിസം ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ പടിയൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്ററിലേക്കും എയര്‍പോര്‍ട്ടില്‍നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും.
പ്രവൃത്തിയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണം ഉടൻ ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ കെ ശൈലജ എംഎല്‍എ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..