08 December Thursday

വിങ്ങുന്ന മനസ്സോടെ നാട്‌ കോടിയേരിയുടെ വീട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
കോടിയേരി
പ്രിയ സഖാവിന്റെ വേർപാടിന്റെ വിവരമറിഞ്ഞ്‌ വേദനിക്കുന്ന മനസ്സോടെ കോടിയേരിയുടെ വീട്ടിലേക്ക്‌ ജനപ്രവാഹം. മരണവിവരമറിഞ്ഞ ഉടൻ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഖാദിബോർഡ്‌ വൈസ്‌ചെയർമാൻ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ വി സുമേഷ്‌ എംഎൽഎ, ടി വി രാജേഷ്‌, കാരായി രാജൻ, പി ഹരീന്ദ്രൻ, എൻ സുകന്യ  തുടങ്ങി നിരവധി പേർ മരണവിവരമറിഞ്ഞയുടൻ വീട്ടിലെത്തി. 
തിരിച്ചുവരവ്‌ പ്രതീക്ഷിച്ച്‌ കാത്തിരുന്നവർക്ക്‌ മുന്നിലാണ്‌ ശനി രാത്രിയോടെ അപ്രതീക്ഷിത  മരണവാർത്തയെത്തിയത്‌. 
കോടിയേരിയെന്ന ജന്മനാടുമായി ഇഴപിരിയാനാകാത്ത അടുപ്പവും ബന്ധവും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ച ജനനേതാവായിരുന്നു കോടിയേരി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top