24 October Thursday

കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച്‌ 26 പേർക്ക്‌ പരിക്ക്‌

സ്വന്തം ലേഖികUpdated: Monday Sep 2, 2019
കണ്ണൂർ
ദേശീയപാതയിൽ പള്ളിക്കുളത്ത്‌ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിച്ച്‌ 26 പേർക്ക്‌ പരിക്ക്‌.  നിയന്ത്രണം വിട്ട്‌ ബസ്‌ കടയിലേക്ക്‌ ഇടിച്ചു കയറുന്നതിനിടെ റോഡിരികിൽ നിൽക്കുകയായിരുന്ന ബൈക്ക്‌ യാത്രികനെയും ഇടിച്ചിട്ടു. ഞായറാഴ്‌ച പകൽ 11.30നായിരുന്നു സംഭവം.  ആർഎകെ 313 നമ്പർ കണ്ണൂർ –-പയ്യന്നൂർ ടൗൺ ടു ടൗൺ ബസും ആർഎസി 379 പയ്യന്നൂർ–- കണ്ണൂർ ടൗൺ ടു ടൗൺ ബസുമാണ്‌ കൂട്ടിയിടിച്ചത്‌.  
പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുന്ന ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ  നിയന്ത്രണം വിടുകയായിരുന്നു. എതിരെ വന്ന കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്ന കെഎസ്‌ആർടിസി ബസ്‌   ഇടതു ഭാഗത്തേക്ക്‌ വെട്ടിച്ചപ്പോൾ  സമീപത്തെ കടയിലേക്ക്‌ ഇടിച്ചുകയറി. ബിഫിക്‌സ്‌  ബിസിനസ്‌ ഇന്ത്യ പ്രൈവറ്റ്‌ ഇന്ത്യ ലിമിറ്റഡിന്റെ ഷോറൂമാണ്‌  തകർന്നത്‌. കടയ്‌ക്കു മുന്നിൽ  ബൈക്ക്‌ നിർത്തി ഫോൺ ചെയ്യുകയായിരുന്ന കൊറിയർ സർവീസ്‌ ജീവനക്കാരൻ കുന്നും കൈ സ്വദേശി ശ്രീരാജി(20)നും പരിക്കേറ്റു. ശ്രീരാജിന്റെ മൂക്കിനും  ഇടതുകാലിനും പരിക്കേറ്റു.  ബൈക്കും തകർന്നു. 
 പയ്യന്നൂർ–-  കണ്ണൂർ കെഎസ്‌ആർടിസി ബസിലുണ്ടായിരുന്നവർക്കു മാത്രമാണ്‌ പരിക്കേറ്റത്‌. ഡ്രൈവർ രാജേഷ്‌ പി കീഴ്‌പള്ളി(44)ക്ക്‌ തലയ്‌ക്ക്‌  പരിക്കേറ്റു. എടച്ചാക്കൈ സ്വദേശികളായ  ദിനേശ്‌കുമാർ(47), ഗീത (38), ശ്രീലക്ഷ്‌മി, തയ്യിലിലെ മാർഗരറ്റ്‌, തലശേരിയിലെ സുമ(38), മരയ്‌ക്കാർ കണ്ടിയിലെ ജോസ്‌ഫിന(77), മംഗലശേരിയിലെ വിജിന(29), കരിമ്പത്തെ മുഹമ്മദ്‌(67), പാച്ചേനിയിലെ ലക്ഷ്‌മി(57), കുറ്റ്യേരിയിലെ സുധ(38), മഴൂരിലെ കുസുമം(43), മുട്ടത്തെ  ഹസൻകുഞ്ഞി(38), പാച്ചേനിയിലെ ഉഷ(52) എന്നിവർ കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സതേടി. 
ജനാർദനൻ(61), പി വി കൃഷ്‌ണൻ(63), കമലാക്ഷി(62), കൃഷ്‌ണൻ(54), പി പി അർജുൻ(10), ആരതി (10), റിഫാൽ(26), റംല, ബാലകൃഷ്‌ണൻ, ആതിര, സരിത എന്നിവർ കണ്ണൂർ കൊയിലി ആശുപത്രിയിലും  ചികിത്സ തേടി.
പ്രധാന വാർത്തകൾ
 Top