21 October Monday

മാക്കൂട്ടം ചുരം റൂട്ടിൽ കർണാടക ആർടിസിയുടെ മിനി ബസ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
ഇരിട്ടി
മാക്കൂട്ടം- ചുരം റോഡിൽ കൂട്ടുപുഴയിൽനിന്ന്‌ വീരാജ്‌പേട്ടയിലേക്ക് കർണാടക ആർടിസിയുടെ മൂന്ന് മിനി ബസ്സുകൾ സർവീസാരംഭിച്ചു. വീരാജ്‌പേട്ട എംഎൽഎ കെ ജി ബൊപ്പയ്യ  ഫ്ളാഗ് ഓഫ് ചെയ്തു. എംഎൽഎയും വീരാജ്പേട്ടയിലെ ജനപ്രതിനിധികളും  രാഷ്ട്രീയപാർടി പ്രതിനിധികളും ആദ്യ യാത്രക്കാരായി കുട്ടപുഴവരെയെത്തി. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ  നാട്ടുകാർ ബസ്സിനെയും യാത്രക്കാരെയും കൂട്ടുപുഴയിൽ സ്വീകരിച്ചു. ചുരം പാതയിൽ   മണ്ണിടിഞ്ഞ് റോഡ്  തകർന്നതിനാൽ  രണ്ടാഴ്ച ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു.  തുടർന്ന്‌ അറ്റകുറ്റപണി നടത്തി ഒരാഴ‌്ച മുമ്പ് ചെറു വാഹനങ്ങൾക്ക് ഗതാഗതത്തിന്‌ അനുമതി നൽകി. മിനി ബസ് കൂടിയായതോടെ യാത്രാക്ലേശം കുറയും.
 മൂന്ന് ബസ്സുകൾ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഓരോ മണിക്കൂർ ഇടവിട്ട‌് കൂട്ടുപുഴയിലേക്ക‌് സർവീസ് നടത്തും. കേരളം പെർമിറ്റ‌് നൽകിയാൽ സർവീസ‌് ഇരിട്ടിവരെ നീട്ടുന്നകാര്യം പരിഗണിക്കുമെന്ന്  ബൊപ്പയ്യ  പറഞ്ഞു. മടിക്കേരി ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ഗണപതി, ടൗൺ പഞ്ചായത്ത് അംഗങ്ങളായ സുഭാഷ്, ജുനാസുനിത, ആശ, സി കെ പ്രിത്യുനാഥ്, നാഗരാജ്, വിഷ്ണു,  രഘു നാണയ്യ,  ഇ സി ജീവൻ എന്നിവരുമുണ്ടായി.
പ്രധാന വാർത്തകൾ
 Top