22 October Tuesday

ഊർജിത നെൽകൃഷി വികസന പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
പിലാത്തറ
ചെറുതാഴത്ത് ഊർജിത നെൽകൃഷി വികസനപദ്ധതി തുടങ്ങി. ചെറുതാഴം സഹകരണബാങ്കിന്റെ സഹായത്തോടെ 250 ഏക്കറിൽ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം അതിയടം വയലിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. അതിയടം, മേലതിയടം ശ്രീസ്ഥ, രാമപുരം പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്.
ജെ എൽ ജി പലിശരഹിത വായ്പാവിതരണത്തിന്റെ ഉദ്ഘാടനം കണ്ണൂർ സഹകരണസംഘം ജെ ആർ എം കെ ദിനേശ് ബാബു നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രഭാവതി, വൈസ് പ്രസിഡന്റ്‌ പി കുഞ്ഞിക്കണ്ണൻ, ജില്ലാ പഞ്ചായത്തംഗം ആർ അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലാൽ ടി ജോർജ്, കൃഷി വിജ്ഞാനകേന്ദ്രം കോർഡിനേറ്റർ ജയരാജൻ, കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ വിജയൻ, മുതുവടത്ത് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഊർജിത നെൽകൃഷി വികസന സമിതി പ്രസിഡന്റ്‌ വി വി ഗോവിന്ദൻ സ്വാഗതവും കൺവീനർ പി വി രവി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top