10 September Tuesday

കാർട്ടൂണിസ്റ്റ് ദിവാകരന് 
വിശിഷ്ടാംഗത്വം ഇന്ന്‌ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
കണ്ണൂർ
കാർട്ടൂണിസ്റ്റ്‌  ദിവാകരന്‌ കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം വെള്ളിയാഴ്‌ച പകൽ ഒന്നിന്‌  കണ്ണൂർ തെക്കിയിലെ  വീട്ടിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  സമ്മാനിക്കും. 
 1970കളിൽ പോളി പഠനശേഷം  ദേശാഭിമാനിയിലാണ്‌  അദ്ദേഹം ആദ്യം  വരച്ചത്‌.  സനൽ എന്ന പേരിൽ. പിഡബ്ല്യൂഡി ട്രെയിനി എൻജിനിയറായപ്പോഴും  പ്രസിദ്ധീകരണങ്ങളിൽ സാമൂഹ്യ ഉള്ളടക്കമുള്ള കാർട്ടൂണുകൾ വരച്ചു. മനോരമ ആഴ്‌ചപ്പതിപ്പ്‌ വടക്കൻപാട്ടിലെ കഥകൾ ചിത്രകഥയാക്കി.  ലോറൽ ആൻഡ്‌ ഹാർഡി കാർട്ടൂൺ കോമിക്‌സ്‌ മാതൃകയിൽ മലയാള സിനി സറ്റൺഡ് മാസിക കട്ട് കട്ടിൽ ദിവാകരൻ വരച്ച  ചിത്രകഥയും ഹിറ്റായി.
    ബഹദൂറിനെയും അടൂർഭാസിയെയുമാണ്‌  ലോറൽ ആൻഡ്‌ ഹാർഡിക്ക് പകരം  ‘ഭാസി ബഹദൂർ’ കോമിക്ക്‌ എന്ന പേരിൽ  സൃഷ്ടിച്ചത്‌. ടോംസിന്റെ സ്‌ക്രിപ്‌റ്റായിരുന്നു ആധാരം.
ഗോവയിലായിരുന്ന പത്ത് വർഷം  നവ്ഹിന്ദ് ടൈംസ്‌ പത്രത്തിൽ  വരച്ചു. പിന്നീട്‌ പല വിദേശ കമ്പനികളിലും  മൂന്നര പതിറ്റാണ്ടോളം ജോലി ചെയ്തു. ഗൾഫ് ഡെയ്‌ലി ന്യൂസിൽ  വരച്ചതോടൊപ്പം ദേശാഭിമാനിയുൾപ്പെടെയുള്ള  പത്രങ്ങളിൽ സ്വതന്ത്ര കാർട്ടൂണുകൾ രചിച്ചു.  എഴുപത്തിയഞ്ചുകാരനായ ദിവാകരൻ  വിശ്രമത്തിലാണ്‌.  എം സുമയാണ്‌ ഭാര്യ. നിതിൻ, മിതുൻ, നിരൂപ്  മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top