24 September Friday

ഉത്തരേന്ത്യൻ മോഡൽ കൊലപാതകം: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

മാനസയുടെ മൃതദേഹത്തിൽ മന്ത്രി എം വി ഗോവിന്ദൻ പുഷ്‌പചക്രം അർപ്പിക്കുന്നു

മയ്യിൽ
മാനസയുടെ കൊലപാതകം ഉത്തരേന്ത്യൻ മാതൃകയിലാണെന്ന് മന്ത്രി എം വി ഗോവിന്ദൻ.  നാറാത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ അപൂർവമാണ്‌ ഇത്തരം സംഭവങ്ങൾ. കൊലപാതകവുമായി ബന്ധപ്പെട്ട്‌ എറണാകുളം റൂറൽ എസ്‌പിയുമായി സംസാരിച്ചിരുന്നു. മാനസയെ വെടിവയ്‌ക്കാൻ രഖിൽ  ഉപയോഗിച്ച തോക്ക് ബിഹാറിൽനിന്ന്‌ കൊണ്ടുവന്നതാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി രണ്ട് ദിവസത്തിനകം പൊലീസ് ബിഹാറിലേക്ക് പുറപ്പെടും. കൊലപാതകത്തിൽ മറ്റു സഹായങ്ങൾ ചെയ്തവരുണ്ടോയെന്നും  പൊലീസ് അന്വേഷിക്കും. മാനസയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top