14 August Friday
5 പേര്‍ക്കുകൂടി കോവിഡ്‌

രോഗമുക്തി 35 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കണ്ണൂർ
ജില്ലയിൽ  അഞ്ച് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേർക്കും സമ്പർക്കംമൂലം രണ്ടുപേർക്കും ഒരു ആരോഗ്യപ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്.  ചികിത്സയിലായിരുന്ന 35 പേർകൂടി രോഗമുക്തി നേടി.
ബംഗളൂരുവിൽനിന്ന് ജൂലൈ 28ന് എത്തിയ പിണറായിയിലെ നാൽപതുകാരൻ, 29ന് എത്തിയ ചിറ്റാരിപ്പറമ്പിലെ ഇരുപത്തൊന്നുകാരൻ എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്നെത്തിയവർ. 
തൃപ്പങ്ങോട്ടൂരിലെ ഇരുപതുകാരൻ, കണ്ണൂർ കോർപ്പറേഷൻ തിലാന്നൂരിലെ ഇരുപത്താറുകാരി എന്നിവർക്കാണ് സമ്പർക്കംമൂലം രോഗബാധയുണ്ടായത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് അയ്യൻകുന്നിലെ മുപ്പത്താറുകാരിയാണ്‌ (ഇപ്പോൾ പരിയാരത്ത് താമസം)  രോഗം ബാധിച്ച ആരോഗ്യ പ്രവർത്തക.
ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1386 ആയി.  925 പേർ ഇതിനകം രോഗമുക്തരായി.  
 ചികിത്സയിൽ
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 103 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 152 പേരും തലശേരി ജനറൽ ആശുപത്രിയിൽ 11 പേരും ജില്ലാ ആശുപത്രിയിൽ 24 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 13 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 10 പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 92 പേരുമാണ്‌ ചികിത്സയിലുള്ളത്‌. 
 ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9825 പേരാണ്. വീടുകളിൽ 9418 പേർ.
ജില്ലയിൽനിന്ന് ഇതുവരെ 30598 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 29304 ഫലം വന്നു. 1294 ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top