16 August Tuesday

വെള്ളോറ വനിതാ സംഘം ബാങ്കിങ്ങിലെ വനിതാ വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
വെള്ളോറ
വെല്ലുവിളികൾ നിറഞ്ഞ  സഹകരണ സ്ഥാപന നടത്തിപ്പിനെ വനിതകളുടെ കൂട്ടായ്മയിൽ മികവോടെ  നടത്തി വിജയം കെെവരിച്ചതിനാണ് വെള്ളോറ വനിതാ സഹകരണ സംഘത്തിന്  അവാർഡ്. 2010ൽ തുടങ്ങിയ സ്ഥാപനത്തിൽ  12.5 ലക്ഷം രൂപ ഓഹരി മൂലധനവും നാലരക്കോടി നിക്ഷേപവും നാലുകോടി വായ്പ നീക്കിയിരിപ്പുണ്ട്.  ഒമ്പത് ജീവനക്കാരുമുണ്ട്. വെള്ളോറ ടാഗോർ സ്മാരക ഹയർസെക്കൻഡറി ക്യാന്റീൻ, നീതി സ്റ്റോർ, ഹോട്ടൽ എന്നിവയും സംഘത്തിനുകീഴിലാണ്.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഇഞ്ചി, മഞ്ഞൾ കൃഷി എന്നിവയും വിജയകരമായി. 
 ഓണച്ചന്ത, സ്റ്റുഡന്റ് മാർക്കറ്റ് എന്നിവ വർഷം തോറും ഏറ്റെടുത്ത് നടത്താറുണ്ട്. കോയിപ്ര വയലിൽ കഴിഞ്ഞ രണ്ടുവർഷമായി നെൽകൃഷി നടത്തിവരുന്നു. ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയിൽപ്പെടുത്തി  പുഷ്പ കൃഷിയും ആരംഭിച്ചു. ജൂലൈ അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് ശാഖ മാറും.  കെ സത്യഭാമ  പ്രസിഡന്റും പി ലത സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top