06 December Sunday
72,622 പേര്‍കൂടി എത്തും

മടങ്ങിയെത്തിയത് 41,916 പ്രവാസികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കണ്ണൂർ
കോവിഡ് രോഗത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി ജില്ലയിലേക്ക്  ഇതുവരെ മടങ്ങിയെത്തിയത് 41,916 പ്രവാസികൾ. വിമാനത്തിലും റെയിൽ, റോഡ് മാർഗങ്ങളിലുമായി ബുധനാഴ്‌ചവരെ എത്തിയവരുടെ കണക്കാണിത്. 
വിദേശ രാജ്യങ്ങളിൽനിന്ന് ഇതിനകം എത്തിയത് 16,735 പേരാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ 25,181 പേരും. നോർക്കയിലും കോവിഡ് ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്ത് എത്തിയവരാണിത്‌.
56,426 പ്രവാസികളാണ് നാട്ടിലേക്കുവരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 16,735 പേർ വന്നു. 39,691 പേർ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. 
ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് മടങ്ങുന്നതിന് കോവിഡ് ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിച്ചത് 58,558 പേരാണ്. ഇതിൽ ബുധനാഴ്‌ചവരെ 44,558 പേർക്ക് പാസ് അനുവദിച്ചു. ഇവരിൽ 25,181 പേരാണ് ചെക്ക് പോസ്റ്റുകൾ വഴി ഇതിനോടകം നാട്ടിലെത്തിയത്.  7522 അപേക്ഷകളിലായി 13,554 പേരുടെ പാസിനുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇതുൾപ്പെടെ ചേർത്താൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താനുള്ളത് 32,931 പേരാണ്. പ്രവാസികളെക്കൂടി ചേർത്താൽ  മൊത്തം 72,622 പേർകൂടി ഇനിയും ജില്ലയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
വിദേശ രാജ്യങ്ങളിൽനിന്ന്‌ തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും കൂടുതൽ പേർ കണ്ണൂർ കോർപ്പറേഷനിലാണ്–- 3611 പേർ. തലശേരി നഗരസഭ (2586), പാനൂർ നഗരസഭ (1920), പയ്യന്നൂർ നഗരസഭ (1838), മാടായി പഞ്ചായത്ത് (1356), അഴീക്കോട് പഞ്ചായത്ത് (1145), മുണ്ടേരി പഞ്ചായത്ത് (1047), ചൊക്ലി പഞ്ചായത്ത് (1035), മാട്ടൂൽ പഞ്ചായത്ത് (1030), പാപ്പിനിശേരി പഞ്ചായത്ത് (1022) എന്നിവയാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്ത മറ്റ് തദ്ദേശ സ്ഥാപനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top