14 July Tuesday

കേന്ദ്ര ഓഫീസുകൾക്ക്‌ മുന്നിൽ മഹിളാ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ഹെഡ് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം എൻ സുകന്യ ഉദ്‌ഘാടനം ചെയ്യുന്നു

 കണ്ണൂർ

സാർവദേശീയ ശിശുദിനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി മഹിളാ അസോസിയേഷൻ. പട്ടിണി കിടക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യുക, ജോലിയും കൂലിയും നഷ്ടപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വില്ലേജ് കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം നടത്തിയത്‌. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ അഖിലേന്ത്യാ അസിസ്‌റ്റന്റ്‌ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്‌തു. ഇ ബീന അധ്യക്ഷയായി. കെ ലത സംസാരിച്ചു. മട്ടന്നൂരിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം വി സരള, ചെറുകുന്നിൽ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി പി ദിവ്യ, കൂത്തുപറമ്പിൽ  ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത, ഇരിട്ടിയിൽ ജില്ലാ ട്രഷറർ പി റോസ, പാറപ്രത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം  ദിഷ്‌ണ പ്രസാദ്‌, പിണറായിയിൽ വി ലീല, പാട്യത്ത്‌ കെ ലീല, മാടായിയിൽ എം വി ശകുന്തള, പയ്യന്നൂരിൽ കെ കെ കൃഷ്‌ണൻ, പെരിങ്ങോത്ത്‌ കെ പത്മിനി, മയ്യിലിൽ സി വി ലളിത, എടക്കാട്‌ ഇ പി ലത, പേരാവൂർ പി പ്രസന്ന, പാനൂരിൽ ടി ടി റംല, ആലക്കോട് പി പ്രേമലത, തളിപ്പറമ്പിൽ ഒ സുഭാഗ്യം, അഞ്ചരക്കണ്ടി സി ഉമ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.
 
 
പ്രധാന വാർത്തകൾ
 Top