13 July Monday

അതിഥി തൊഴിലാളികളെ കൊണ്ടുപോകേണ്ട ട്രെയിൻ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കണ്ണൂർ
കണ്ണൂരിൽനിന്ന് അതിഥി തൊഴിലാളികളെ കൊണ്ടുപോകേണ്ട ശ്രമിക് ട്രെയിനുകളിലൊന്ന്‌ റദ്ദാക്കി. തിങ്കളാഴ്‌ച രാത്രി യുപിയിലേക്ക്‌ പോകേണ്ടിയിരുന്ന ട്രെയിനാണ്‌ റദ്ദാക്കിയത്‌. വേണ്ടത്ര യാത്രക്കാരില്ലെന്നതാണ്‌ റെയിൽവേ അധികൃതർ കാരണമായി പറഞ്ഞത്‌. 
1200 പേരെങ്കിലും ഉണ്ടെങ്കിലേ ട്രെയിൻ സർവീസ് നടത്തുകയുള്ളൂവെന്നാണ്‌ റെയിൽവേ സ്വീകരിച്ച നിലപാട്‌. ജില്ലയിൽനിന്ന്‌ യുപിയിലേക്ക്‌ പോകാൻ  950 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട്‌ ഏഴോടെയാണ് ട്രെയിനില്ലെന്ന വിവരം അറിയുന്നത്. തൊഴിലാളികളെ കൊണ്ടുവരാനായി വിവിധ കേന്ദ്രങ്ങളിലേക്ക്‌ കെഎസ്ആർടിസി ബസ്സുകൾ ഇതിനകം പുറപ്പെട്ടിരുന്നു.
പകൽ ജാർഖണ്ഡിലേക്ക്‌ ഒരു ട്രെയിൻ പോയിരുന്നു.
പ്രധാന വാർത്തകൾ
 Top