11 April Sunday
വാഹന പണിമുടക്ക്

പ്രധാന 
കേന്ദ്രങ്ങളിൽ പ്രകടനം-

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

പണിമുടക്കിന് മുന്നോടിയായി മോട്ടോർ വ്യവസായ സംയുക്ത സമരസമിതി കണ്ണൂരിൽ സംഘടിപ്പിച്ച പൊതുയോഗം 
കെ പി സഹദേവൻ ഉദ്ഘാടനംചെയ്യുന്നു.

കണ്ണൂർ
കേന്ദ്ര സർക്കാരിന്റെ പെട്രോൾ –-ഡീസൽ–-  പാചക വാതക വില കൊള്ളക്കെതിരായ മോട്ടോർ വാഹന പണിമുടക്കിൽ ജില്ലയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കും.  മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ്‌ പണിമുടക്ക്‌.  ജില്ലയിലെ ഓട്ടോ ടാക്സി, സ്വകാര്യ ബസ്, കെഎസ്ആർടിസി, ലൈറ്റ്  ഗുഡ്സ് കോൺടാക്ട്‌ ക്യാരേജ് മേഖലയിലെ തൊഴിലാളികൾ മുഴുവനും പങ്കെടുക്കും.  
സ്വകാര്യ വാഹനങ്ങളോടും യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കാൻ സംയുക്ത സമരസമിതി അഭ്യർഥിച്ചു. പണിമുടക്കിയ തൊഴിലാളികൾ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിൽ രാവിലെ  പത്തിനാണ്‌ പ്രകടനം. പണിമുടക്കിന്റെ പ്രചാരണാർഥം മോട്ടോർ വ്യവസായ സംയുക്ത സമരസമിതി നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സിൽ വിളംബര ജാഥ നടത്തി.  സിഐടിയു സംസ്ഥാന സെക്രട്ടറി  കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. എൻ പ്രസാദ് അധ്യക്ഷനായി. കാടൻ ബാലകൃഷ്ണൻ, എ ജ്യോതിന്ദ്രൻ, എ വി പ്രകാശൻ, എൻ മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top