കണ്ണൂർ
നാടിനെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ കാർഷിക സംരംഭവുമായി കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള സംരംഭം കേരള ബാങ്ക് റീജിയണൽ ഓഫീസുമായി ചേർന്നാണ് നടപ്പാക്കുന്നത്. താഴെ ചൊവ്വ സ്പിന്നിങ് മില്ലിന് പിറകിൽ കേരള ബാങ്ക് റീജിയണൽ ഓഫീസിന്റെ അഞ്ചരയേക്കർ ഭൂമിയിലാണ് കൃഷിയിറക്കുന്നത്. കേരളബാങ്ക് ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി.
തരിശ് നിലം കൃഷിയോഗ്യമാക്കുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച തുടങ്ങിയത്. വിവിധയിനം പച്ചക്കറികൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ പ്രവർത്തകരാണ് കൃഷി നടത്തുക. പ്രവൃത്തി ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി നിർവഹിച്ചു. കണ്ണൂർ ടൗൺ ബാങ്ക് സർവീസ് കോ–-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ പി ശ്രീനാഥ് അധ്യക്ഷനായി. കേരള ബാങ്ക് കണ്ണൂർ റീജ്യണൽ ജനറൽ മാനേജർ എ അനിൽ കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ പി ശശികുമാർ, കുടുംബശ്രീ സിഡിഎസ് അംഗം സി വിലാസിനി തുടങ്ങിയവർ പങ്കെടുത്തു. ടൗൺ ബാങ്ക് സെക്രട്ടറി ഇ ബീന സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..