കണ്ണൂർ
ജില്ലയിൽ തപാൽ ബാലറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവർക്ക് മൂന്ന് വോട്ടുണ്ട്. (ഗ്രാമ/ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക്). ഓരോ തലങ്ങളിലേക്കും തപാൽ ബാലറ്റ് ലഭിക്കാൻ നിശ്ചിത ഫോറത്തിൽ പ്രത്യേകം അപേക്ഷിക്കണം. ആവശ്യമെങ്കിൽ അപേക്ഷാ ഫോറം പകർപ്പെടുത്തും ഉപയോഗിക്കാം. ഗ്രാമ പഞ്ചായത്ത് ബാലറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തപാൽ ബാലറ്റുകൾക്കുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിക്കും നൽകണം.
ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തപാൽ ബാലറ്റിനുള്ള അപേക്ഷയിൽ ഗ്രാമ പഞ്ചായത്തിന്റെ പേര്, വാർഡിന്റെ പേര്, വാർഡ് നമ്പർ എന്നിവ രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കും.
നഗരസഭാ വാർഡുകളിലേക്കും കോർപ്പറേഷൻ ഡിവിഷനുകളിലേക്കുമുള്ള തപാൽ ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട നഗരസഭാ വാർഡ്/കോർപ്പറേഷൻ ഡിവിഷൻ വരണാധികാരിക്ക് നൽകണം. നഗരസഭാ വാർഡ്/കോർപ്പറേഷൻ ഡിവിഷനുകളിലെ വോട്ടർമാർക്ക് ഒരു അപേക്ഷ മതി.
തപാൽ ബാലറ്റിന് നിശ്ചിത മാതൃകയിലെ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തണം. ഏത് തലത്തിലേക്കുള്ള തപാൽ ബാലറ്റിനാണോ അപേക്ഷിക്കുന്നത് ആ തലത്തിന്റെ പേര്, നമ്പർ എന്നിവയും വോട്ടറുടെ മേൽവിലാസം, വോട്ടർ പട്ടികയിലെ ക്രമ നമ്പർ, ഭാഗം നമ്പർ(പാർട്ട് നമ്പർ) എന്നിവയും കൃത്യമായി രേഖപ്പെടുത്തണം. പിശക് വന്നാൽ തപാൽ ബാലറ്റ് ലഭിക്കില്ല.
വോട്ടർ പട്ടികയിലെ ക്രമ നമ്പർ, ഭാഗം നമ്പർ എന്നിവ അറിയുന്നതിന് http://www.lsgelection.kerala.gov.in/എന്ന ലിങ്ക് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളവർ ഉത്തരവിന്റെ പകർപ്പ് നിർബന്ധമായും തപാൽ ബാലറ്റിനുള്ള അപേക്ഷയോടൊപ്പം നൽകണം.
അപേക്ഷ നേരിട്ടോ, വരണാധികാരിയുടെ കൃത്യമായ മേൽവിലാസം രേഖപ്പെടുത്തി തപാൽ മുഖേനയോ നൽകാം. തപാൽ ബാലറ്റിനുള്ള അപേക്ഷ ഡിസംബർ 12ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..