കണ്ണൂർ
ജില്ലയിൽ 175 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 151 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധ. എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 12 പേർ വിദേശത്തുനിന്നും എത്തിയവർ. നാല് ആരോഗ്യ പ്രവർത്തകർ.
ഇതോടെ ജില്ലയിൽ ആകെ പോസിറ്റീവ് കേസുകൾ 32,619 ആയി. തിങ്കളാഴ്ച 306 പേർ ഉൾപ്പെടെ 29,241 പേർക്ക് രോഗം ഭേദമായി. 153 പേർ മരിച്ചു.
2808 പേർ ചികിത്സയിലാണ്. 2368 പേർ വീടുകളിലും ബാക്കി 471 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ.
നിലവിൽ നിരീക്ഷണത്തിലുള്ളത് 19636 പേരാണ്. ഇതിൽ 19124 പേർ വീടുകളിലും 512 പേർ ആശുപത്രികളിലും. ഇതുവരെ 300067 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 299827 എണ്ണത്തിന്റെ ഫലം വന്നു. 240 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..