പയ്യന്നൂർ
പയ്യന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ കാലവർഷത്തിൽ തകർന്ന 20 റോഡ് നവീകരിക്കുന്നതിന് 10 ലക്ഷം വീതം രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. കാങ്കോൽ–- ആലപ്പടമ്പ് പഞ്ചായത്തിലെ കരിങ്കുഴി ഊഴികവയൽ റോഡ്, കാങ്കോൽ സബ്സ്റ്റേഷൻ റോഡ്, വടവന്തൂർ വായിക്കാട് റോഡ്, പയ്യന്നൂർ നഗരസഭയിലെ സ്വാമിമഠം മണിയറ റോഡ്, പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെരിങ്ങോം കരക്കാട് റോഡ്, വയക്കര വാച്ചാൽ കൊരമ്പക്കല്ല് കോളനി റോഡ്, തവിടിശേരികാവ് വട്ടപ്പൊയിൽ റോഡ്, ചൂരൽ തവിടിശേരി രാമപുരം റോഡ്, കരിവെള്ളൂർ പെരളം പഞ്ചായത്തിലെ കൊഴുമ്മൽ എൽ പി സ്കൂൾ മാലാപ്പ് ശ്മശാനം റോഡ്, എംഎൽഎ റോഡ് നാറോത്ത് അമ്പലം കോട്ടക്കുന്ന് റോഡ്, നാഷണൽ ഹൈവേ മയ്യിൽ വളപ്പ് റോഡ്, മൂകാംബിക ചെറുമൂല റോഡ്, ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ കൊളത്തുവായ് റോഡ്, പാറോത്തുംനീർ മൂന്നാം പിലാവ് ഭൂദാനം റോഡ്, ജോസ്ഗിരി താബോർ റോഡ്, എടവരമ്പ് - കൂമ്പൻകുന്ന് താബോർ റോഡ്, എരമം–- കുറ്റൂർ പഞ്ചായത്തിലെ മാതമംഗലം ടൗൺ എൻഎസ്എസ് റോഡ്, കുറ്റൂർ സ്കൂൾ രാമൻകല്ല് റോഡ്, പെരുമ്പടവ് കരിപ്പാൽ കോലാർതൊട്ടി റോഡ്, പുനിയംകോട് റോഡ് എന്നിവയ്ക്കാണ് ഫണ്ട് പാസായി ഭരണാനുമതി ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..