09 October Wednesday

ഡിപിഎം ഓഫീസിലേക്ക് 
ആശാ വർക്കർമാരുടെ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ആശാവർക്കേഴ്സ് യൂണിയൻ ഡിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ മനോഹരൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ

വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ എൻഎച്ച്‌എം ഡിപിഎം ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പെൻഷൻ പ്രായം 65 ആക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപയും പെൻഷൻ 5000 രൂപയും അനുവദിക്കുക, ഓണറേറിയം 15,000 രൂപയാക്കുക, ശൈലീ ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ ഇൻസെന്റീവും ആറുമാസ സമയവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌. 
സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്തു. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ ശ്രീജ അധ്യക്ഷയായി.  വി വി പ്രീത, ബീന കൃഷ്ണൻ, കെ ലത, വി വി ദീപ, പത്മിനി, സുധ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജനി മോഹൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top