09 October Wednesday
ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്

കണ്ണൂർ അത്‌ലറ്റിക് 
അക്കാദമി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

സ്പോർട്സ് ആയുർവേദയൊരുക്കിയ ക്യാമ്പിൽ ഡോ. റബീ ഹാഷിം 
വിദ്യാർഥിയെ പരിശോധിക്കുന്നു

തലശേരി 
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ  സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 272 പോയിന്റോടെ കണ്ണൂർ അത്‌ലറ്റിക് അക്കാദമി ചാമ്പ്യന്മാരായി. 227 പോയിന്റ്  നേടി ആലക്കോട്‌ ടിഎംടിസി സ്‌പോർട്സ് ഫൗണ്ടേഷൻ  രണ്ടാം സ്ഥാനവും  92 പോയിന്റുമായി കണ്ണൂർ ഗവ. മുൻസിപ്പൽ എച്ച്എസ്എസ്  മൂന്നാം സ്ഥാനവും നേടി. ഫാസ്റ്റ് അക്കാദമി കാങ്കോൽ 85ഉം തലശേരി അത്‌ലറ്റിക്സ് ക്ലബ് 56ഉം പോയിന്റ് നേടി. 
     സമാപനസമ്മേളനം  നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വി നീന മുഖ്യാതിഥിയായി. മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ  ജില്ലയിലെ 37 യൂണിറ്റുകളിൽനിന്ന്  ആയിരത്തോളം കായികതാരങ്ങൾ മത്സരിച്ചു. അത്‌ലറ്റിക്സ് അസോസിയേഷനിൽ അഫിലിയറ്റ് ചെയ്ത ക്ലബുകളും സ്‌കൂളുകളുമാണ്  പങ്കെടുത്തത്. 
 
കായികതാരങ്ങൾക്ക്‌ കരുതലേകി സ്പോർട്സ് ആയുർവേദ
 ജില്ലാ അത്‌ലറ്റിക് മീറ്റിൽ  കായികതാരങ്ങൾക്ക്‌ കരുതലേകി  ഭാരതീയ ചികിത്സാവിഭാഗത്തിന്റെ സ്‌പോർട്‌സ്‌  ആയുർവേദ വിഭാഗവും . മത്സരത്തിനിടെ പരിക്കേറ്റ എൺപതിലധികം വിദ്യാർഥികളാണ്‌ സ്പോർട്സ് ആയുർവേദ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ ചികിത്സ തേടിയെത്തിയത്‌.  കൺവീനർ ഡോ. റബീ ഹാഷിമിന്റെ നേതൃത്വത്തിൽ ഡോ. അരുൺ ബാലൻ, ഡോ. ഡിജോ ജോസ്, ഡോ. ജ്യോതി രാജൻ തുടങ്ങിയവർ ചികിത്സ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top