29 October Thursday

ന്യൂമാഹിയിൽ ആർഎസ‌്എസ‌് ആക്രമണം 3 സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020

ആർഎസ‌്എസ‌് വധശ്രമത്തിൽ പരിക്കേറ്റ്‌ തലശേരി സഹകരണ ആശുപത്രിയിൽ കഴിയുന്ന ശ്രീഖിൽ, ശ്രീജിത്ത്‌

തലശേരി
ന്യൂമാഹി അഴീക്കലിൽ മൂന്ന്‌ സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ആർഎസ‌്എസ‌് ശ്രമം. തലക്കും കൈകാലുകൾക്കും വെട്ടേറ്റ അഴീക്കലിലെ കേളന്റവിട ശ്രീജിത്ത‌് (49), പുതിയപുരയിൽ ശ്രീഖിൽ (28) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക‌് ഇരുമ്പ‌് വടികൊണ്ടുള്ള അടിയേറ്റ‌് അഴീക്കലിലെ കൊട്ടാപ്പീന്റവിട അജിത്തിനെ (30) തലശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ‌്ച രാത്രി ഒമ്പതോടെ പത്തംഗ സംഘമാണ‌് ആക്രമിച്ചത‌്. അഴീക്കലിലെ സിപിഐ എം ബ്രാഞ്ച്‌ ഓഫീസായ പാട്യം ഗോപാലൻ സ‌്മാരക മന്ദിരത്തിനും ആക്രമണമുണ്ടായി. ന്യൂമാഹി പഞ്ചായത്തംഗം ശ്രീദേവിയുടെ മകനാണ്‌ പരിക്കേറ്റ ശ്രീഖിൽ. സമാധാനം നിലനിൽകുന്ന പ്രദേശത്താണ‌് പ്രകോപനമില്ലാതെയുള്ള അക്രമം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top