26 October Monday

സിപിഐ എം ഓഫീസിന്‌ ബോംബേറ്‌: പ്രതികൾ വലയിലായതായി സൂചന

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020
പിലാത്തറ
കുഞ്ഞിമംഗലത്തെ സിപിഐ എം ഓഫീസ് ബോംബെറിഞ്ഞ് തകർത്ത പ്രതികൾ പോലീസ് വലയിലായതായി സൂചന. 
നിരീക്ഷണ ക്യാമറയുടെയും സൈബർസെൽ സഹായത്തോടെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തെയും തുടർന്നാണ്‌ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. 
സെപ്തംബർ 18ന് പുലർച്ചെ 1. 15 ഓടെയാണ് സിപിഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കണ്ടംകുളങ്ങര യിലെ പി ഭരതൻ  സ്മാരക മന്ദിരം ബോംബെറിഞ്ഞ്‌ തകർത്തത്‌.  കെട്ടിടത്തിന്റെ  ജനൽച്ചില്ലും വാതിലുകളും തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top