Deshabhimani

കൊട്ടിയൂരിൽ ചെക്ക്പോസ്റ്റ്; പരിശോധന കർശനമാക്കി പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 12:11 AM | 0 min read

കൊട്ടിയൂർ
മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്‌ രക്ഷാപ്രവർത്തനത്തിന്‌ തടസ്സമാകുന്ന രീതിയിൽ കാഴ്‌ചക്കാരെത്തുന്നത്‌ തടയാൻ വയനാട്ടിലേക്കുള്ള വാഹനയാത്രാ പരിശോധന പൊലീസ്‌ കർശനമാക്കി. കൊട്ടിയൂർ ക്ഷേത്രത്തിനടുത്ത്‌ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. രേഖകൾ പരിശോധിച്ച് വയനാട് നിവാസികളെയും സന്ദർശനത്തിന് അടിയന്തര ആവശ്യമുള്ളവരെയും മാത്രമാണ് കടത്തിവിടുക. പാൽച്ചുരം ഭാഗത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 
ദുരന്തബാധിത സ്ഥലത്തേക്കുള്ള  സഹായങ്ങൾ സ്വീകരിക്കാൻ റവന്യുവിഭാഗം കൗണ്ടറും തുടങ്ങി.  ചെക്ക് പോസ്റ്റിന് അരികിലായി ക്ഷേത്ര കെട്ടിടത്തിലുള്ള  ഔട്ട് പോസ്റ്റിലാണ് ഇവ ശേഖരിക്കുന്നത്. 
എത്തിക്കുന്നവരുടെ പേരും വിലാസവും വാഹനനമ്പറും രേഖപ്പെടുത്തുന്നു. നിരോധിത പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഉൾപ്പന്നങ്ങൾ, 300 മില്ലിയിൽ താഴെയുള്ള വെള്ളക്കുപ്പികൾ എന്നിവ തിരിച്ചുനൽകും.
 


deshabhimani section

Related News

View More
0 comments
Sort by

Home