03 August Monday

പി വി കെ കടമ്പേരി ദിനം 3ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കണ്ണൂർ
ബാലസംഘം മുൻ സംസ്ഥാന രക്ഷാധികാരി സമിതി പ്രസിഡന്റ് പി വി കെ കടമ്പേരിയുടെ ആറാം ചരമ വാർഷിക ദിനാചരണം തിങ്കളാഴ്ച. വൈകീട്ട് നാലിന് കടമ്പേരി സിആർസി ലൈബ്രറിയിൽ അനുസ്മരണ സമ്മേളനം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മികച്ച ബാലവേദിക്കുള്ള പി വി കെ കടമ്പേരി പുരസ്കാരവും വിതരണംചെയ്യും. പി വി കെ കടമ്പേരി ഫൗണ്ടേഷനും സിആർസി ലൈബ്രറിയും നൽകുന്ന പുരസ്‌കാരം അന്നൂർ വേമ്പു സ്മാരക ലൈബ്രറിക്കാണ് ലഭിച്ചത്. വൈകിട്ട് ഏഴിന് ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക്‌ പേജിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് പ്രഭാഷണം നടത്തും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top