17 September Tuesday

സിഐടിയു ജില്ലാ സമ്മേളനം എരിപുരത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
പഴയങ്ങാടി
സിഐടിയു  ജില്ലാ സമ്മേളനം സെപ്‌തംബർ 24, 25 തിയതികളിൽ എരിപുരത്തെ  മാടായി സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. സിപിഐ  എം  ഏരി യാ സെക്രട്ടറി കെ പത്മനാഭൻ അധ്യക്ഷനായി.  സി കൃഷ്ണൻ എംഎൽഎ, ടി വി   രാജേഷ് എംഎൽഎ,   ഒ വി നാരായണൻ,  പി പി ദാമോദരൻ,   ഇ പി ബാലകൃഷ്ണൻ,  ഐ വി ശിവരാമൻ,   കെ രാഘവൻ, കെ മനോഹരൻ  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ പത്മനാഭൻ (ചെയർമാൻ), ഐ വി ശിവരാമൻ (വൈസ്‌ ചെയർമാൻ),  ഇ പി ബാലകൃഷ്ണൻ (കൺവീനർ), വി വിനോദ്, കെ ചന്ദ്രൻ (ജോയിന്റ്‌ കൺവീനർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top