09 August Tuesday

പിബിസിഎ ജില്ലാ കമ്മിറ്റി ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

പ്രൈവറ്റ്‌ ബിൽഡിങ് കോൺട്രാക്ടേഴ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷനും പുതിയ ഓഫീസ്‌ കെട്ടിടവും ഉദ്‌ഘാടനം ചെയ്‌ത്‌ ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ സംസാരിക്കുന്നു

കണ്ണൂർ

പ്രൈവറ്റ്‌ ബിൽഡിങ്‌ കോൺട്രാക്ടേഴ്‌സ്‌ അസോസിയേഷൻ (പിബിസിഎ) ജില്ലാ കമ്മിറ്റി ഓഫീസ്‌  ഖാദി ബോർഡ് വൈസ് ചെയർമാൻ  പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. പ്രവർത്തക കൺവൻഷനും ചേർന്നു.  സി മോഹനൻ അധ്യക്ഷനായി. ജില്ലാതലത്തിലുള്ള റെയ്‌റ്റ്‌ കാർഡ്‌ ടി കൃഷ്‌ണൻ പ്രകാശിപ്പിച്ചു. മെമ്പർഷിപ്പ്‌ വിതരണം സംസ്ഥാന പ്രസിഡന്റ്‌ സി കെ വേലായുധൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രദീപൻ,  ജില്ലാ സെക്രട്ടറി ടി മനോഹരൻ,  പി പി രമേശൻ, തൂണേരി ബാലൻ, സി വി ശശി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി മോഹനൻ (പ്രസിഡന്റ്‌), വി കെ സന്തോഷ് കുമാർ, സി പി രാജൻ, എ ജിജേഷ് (വൈസ്‌പ്രസിഡന്റ്‌),  കെ ചന്ദ്രൻ (സെക്രട്ടറി), എ അശോകൻ, സി പി ബാബു, കെ മനോജ്(ജോ. സെക്രട്ടറി), സി വി ശശി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top