15 July Wednesday

ജില്ലയില്‍ 7 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
കണ്ണൂർ
ജില്ലയിൽ ഏഴു പേർക്കുകൂടി  കോവിഡ് സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. നാലുപേർ വിദേശരാജ്യങ്ങളിൽനിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 
കണ്ണൂർ വിമാനത്താവളം വഴി ഒമാനിൽനിന്നുള്ള ഐഎക്‌സ് 714 വിമാനത്തിൽ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19 കാരി, 22ന് ഇതേ നമ്പർ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38 കാരൻ,  27ന് ദുബായിൽനിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ തലശേരി സ്വദേശി 18 കാരൻ, കരിപ്പൂർ വിമാനത്താവളം വഴി  23ന് ദുബായിൽനിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ കടമ്പൂർ സ്വദേശി 44 കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
രാജധാനി എക്‌സ്‌പ്രസ് വഴി  22ന് ന്യൂഡൽഹിയിൽനിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരൻ (ഇപ്പോൾ കോട്ടയം മലബാറിൽ താമസം), 28ന് മുംബൈയിൽനിന്നെത്തിയ ആലക്കോട് സ്വദേശി 58കാരൻ,   17ന് അഹമ്മദാബാദിൽനിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാർ സ്വദേശി 23കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവർ. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി.  126 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ജില്ലയിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്.  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 64 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 89 പേരും തലശേരി ജനറൽ ആശുപത്രിയിൽ 30പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 19പേരും വീടുകളിൽ 9257പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ ജില്ലയിൽനിന്ന്‌ 7118 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6423 ഫലം ലഭ്യമായി. 6011  ഫലം നെഗറ്റീവാണ്. 695  ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top