15 July Wednesday

കണ്ണൂരില്‍നിന്ന്‌ തിങ്കളാഴ്‌ച മുതൽ ട്രെയിൻ സർവീസ്‌

സ്വന്തം ലേഖകന്‍Updated: Monday Jun 1, 2020
കണ്ണൂർ
രണ്ട് മാസത്തെ ഇടവേളക്കുശേഷം കണ്ണൂരിൽനിന്ന്‌  തിങ്കളാഴ്ച മുതൽ ട്രെയിൻ സർവീസ്‌.
കണ്ണൂരിൽനിന്ന് പുലർച്ചെ 4.50നുള്ള തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് പകൽ രണ്ടോടെ തിരുവനന്തപുരത്ത് എത്തും. ബുധനും ഞായറും സർവീസില്ല. നേരത്തെയുള്ള സ്റ്റോപ്പുകൾ പലതും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുള്ളൂ. കണ്ണൂർ വിട്ടാൽ തലശേരിയിലും വടകരയിലും സ്റ്റോപ്പില്ല.  കോഴിക്കോട് മാത്രമാണ്‌ നിർത്തുക. ഈ ട്രെയിൻ പകൽ 2.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാത്രി 11.15ന് കണ്ണൂരിലെത്തും. ചൊവ്വാഴ്ചയും ശനിയാഴ്ചയും സർവീസില്ല. റിസർവേഷൻ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. ഓൺലൈനായും ജില്ലാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളിൽനിന്നും ടിക്കറ്റെടുക്കാം.    മംഗള,  നേത്രാവതി, തുരന്തോ എക്സ്പ്രസ്‌ ട്രെയിനുകളും കണ്ണൂർ വഴി കടന്നുപോകുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top