11 July Saturday

80 പ്രവാസികൾ വീടുകളിലേക്ക് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
പയ്യന്നൂർ
ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റൈയിൻ പൂർത്തിയാക്കി പയ്യന്നൂർ നഗരസഭാ അധികൃതർക്ക് നന്ദി പറഞ്ഞ് 80 പ്രവാസികൾ വീടുകളിലേക്ക് മടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇവർ  അടുത്ത ഒരാഴ്ച വീടുകളിൽ നിരീക്ഷണത്തിലിരിക്കണം. നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.  മൂന്ന്‌ കേന്ദ്രങ്ങളിലായി 45 പേർകൂടി ക്വാറന്റൈനിലുണ്ട്. 250 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top