06 October Sunday

സാവിത്രിയമ്മ മടങ്ങി, കണ്ണിൽ സന്തോഷത്തിളക്കവുമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
ഇടുക്കി
അദാലത്തിൽ അപേക്ഷകരുടെ ആദ്യക്രമനമ്പർ വിളിച്ചപാടെ സാവിത്രിയമ്മ സന്തോഷത്തോടെ മന്ത്രിയ്ക്കരികിലേക്ക്‌ ഓടിയെത്തി. മന്ത്രിമാരും ഉദ്യോഗസ്ഥരും അനുഭാവപൂർവം സ്വീകരിച്ചു. പരാതി തീർപ്പാക്കിയതിന്റെ രേഖയിൽ സർക്കാർ മുദ്രപതിപ്പിച്ചപ്പോൾ കണ്ണിലാകെ സന്തോഷത്തിളക്കം. 
വീട്ടുനമ്പർ പതിപ്പിച്ചുകിട്ടിയ ആഹ്ലാദത്തിലാണ്‌ കുളമാവ്‌ തടത്തിപ്ലാക്കൽ സാവിത്രി രാമചന്ദ്രൻ അദാലത്ത്‌ ഹാളിൽനിന്ന്‌ മടങ്ങിയത്‌. സഹോദരൻ ടി ഐ സുരേന്ദ്രന്റെ വീടിന്‌ നമ്പർ ലഭിക്കുന്നതിനുവേണ്ടിയാണ് സാവിത്രിയെത്തിയത്. വൃക്കരോഗിയായ സുരേന്ദ്രൻ മകളുമൊത്താണ്‌ താമസം. അറക്കുളം പഞ്ചായത്തിൽ താമസിക്കുന്ന ഇവർ അനുമതിക്കായി കാത്തിരിപ്പുതുടങ്ങിയിട്ട്‌ നാലുവർഷമായി. സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ല. അദാലത്തിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ അതിവേഗം നടപടിയായി. പരാതി പരിശോധനയ്ക്കുശേഷം വീടിന്‌ നമ്പർ നൽകാൻ സെക്രട്ടറിക്ക്‌ നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top