19 September Sunday

വാക്‌സിന്‍ വിതരണം തകര്‍ക്കാന്‍ 
യുഡിഎഫ്– ബിജെപി ഗൂഢനീക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
ചെറുതോണി
ജില്ലയിലെ കോവിഡ്‌ വാക്‌സിൻ വിതരണം തകർക്കാൻ യുഡിഎഫ്– ബിജെപി ആസൂത്രിത നീക്കം. സുഗമമായ വാക്സിൻ വിതരണത്തെ തകർത്ത് കോവിഡ് പ്രതിരോധം പാളിയെന്ന്‌ വരുത്തുകയാണ്‌ ലക്ഷ്യം. ഇതിനായി ഇരുകക്ഷികളും തമ്മിൽ അവിശുദ്ധ അന്തർധാര രൂപപ്പെട്ടു. കോൺഗ്രസ്‌–- ബിജെപി പ്രവർത്തകർ വാക്സിൻ വിതരണകേന്ദ്രത്തിൽ ഒത്തുകൂടി വൻജനക്കൂട്ടത്തെ സൃഷ്ടിച്ച് വാക്സിൻ വിതരണം തകർക്കാനാണ്‌ ശ്രമിക്കുന്നത്. ഒരു പഞ്ചായത്ത് കേന്ദ്രത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിലേക്ക് മറ്റ്‌ പഞ്ചായത്തുകളിലുള്ളവരെ എത്തിച്ച് തിരക്കും സംഘർഷവും സൃഷ്ടിക്കുകയാണിവർ. 
     കഴിഞ്ഞ ദിവസം കാമാക്ഷി പഞ്ചായത്തിലാണ് ഇവരുടെ പരീക്ഷണതന്ത്രം അരങ്ങേറിയത്‌. ഇരട്ടയാർ, കട്ടപ്പന മേഖലകളിൽനിന്ന് കോൺഗ്രസ്‌ പ്രവർത്തകർ തങ്കമണിയിലെ വാക്സിൻ കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ എത്തി. ആൾക്കൂട്ടം  സൃഷ്ടിച്ചശേഷം അതിന്റെ ചിത്രങ്ങൾ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ്‌ പഞ്ചായത്തിന്റെ വാക്‌സിനേഷൻ വിതരണത്തെ അപഹസിക്കാൻ ശ്രമിച്ചത്‌. 
പെരുവന്താനത്തും ഇതാവർത്തിച്ചു. യുഡിഎഫ്–- ബിജെപി പ്രവർത്തകർ കോട്ടയം ജില്ലയുടെ അതിർത്തിപ്രദേശമായ മുണ്ടക്കയത്ത്‌ നിന്നുവരെ ആളുകളെ എത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇവിടെ ചില സമുദായിക ചേരിതിരിവുകളും ഉണ്ടാക്കാൻ ശ്രമിച്ചു. ഇടവെട്ടി പഞ്ചായത്തിലും സമാന പ്രശ്നങ്ങളുണ്ടായി. ജനങ്ങളും ആരോഗ്യപ്രവർത്തകരും കടുത്ത ജാഗ്രത പുലർത്തുന്നതുകൊണ്ടാണ് പലയിടങ്ങളിലും പ്രശ്നങ്ങൾ ഒഴിവാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top