28 September Tuesday

ഖാദി ഓണം മേളയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
തൊടുപുഴ
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ കാഡ്സിന് സമീപം ഖാദിഗ്രാമ സൗഭാഗ്യയിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. വാർഡ് കൗൺസിലർ പി ജി രാജശേഖരൻ ആദ്യ വിൽപ്പന നിർവഹിച്ചു. ആഗസ്ത് 20 വരെ നീളുന്ന മേളയിൽനിന്ന്‌ കോട്ടൺ തുണിത്തരങ്ങൾ, സിൽക്ക് സാരികൾ, ഷർട്ട്‌, മുണ്ട്‌, പഞ്ഞിക്കിടക്ക, തലയിണ, ഗ്രാമീണ ഉൽപ്പന്നങ്ങളായ തേൻ, നല്ലെണ്ണ, സോപ്പ്, സ്റ്റാർച്ച് മുതലായവ വാങ്ങാം. 
ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭ്യമാണ്. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രൊജക്ട് ഓഫീസർ അറിയിച്ചു. കട്ടപ്പനയിലും തൊടുപുഴ മാതാ ഷോപ്പിങ്‌ ആർക്കേഡിലെ ഖാദി ഗ്രാമസൗഭാഗ്യയിലും മേളകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top