23 September Wednesday

പാറത്തോട് പാലം ഉദ്ഘാടനം ആഗസ്ത്‌ 4ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

 

 നെടുങ്കണ്ടം 
കുമളി മൂന്നാർ സംസ്ഥാനപാതയിലെ പാറത്തോട് പാലം ആഗസ്ത്‌ നാലിന്‌ രാവിലെ 10ന് മന്ത്രി ജി സുധാകരൻ  ഉദ്ഘാടനം ചെയ്യും. മന്ത്രി എം എം മണി ചടങ്ങിൽ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ഉദ്ഘാടനമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 
 കുമളി മൂന്നാർ ദേശീയപാതയിൽ പാറത്തോട്ടിലുണ്ടായിരുന്ന പാലത്തിന്‌ പകരം മൂന്ന്‌ കോടി രൂപ ചെലവിലാണ്‌ ആധുനിക രീതിയിൽ പുതിയ പാലം നിർമിച്ചത്. 2018ലെ പ്രളയത്തിൽ പഴയപാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ് പാലം അപകടത്തിലായിരുന്നു. മന്ത്രി എം എം മണിയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിൽ രൂപികരിച്ച പാലം വിഭാഗം ജില്ലയിൽ ആദ്യം പൂർത്തിയാക്കിയ പാലമാണിത്. 
 2019 മാർച്ച് 16ന്‌ തുടങ്ങിയ നിർമാണം കഴിഞ്ഞ പ്രളയത്തിൽ തടസപ്പെട്ടിരുന്നു. പാലത്തിന്‌ 11.8 മീറ്റർ നീളവും ഇരു വശങ്ങളിലും 1.5 മീറ്റർ നടപ്പാതയോടെ 11.5 മീറ്റർ വീതിയുമുണ്ട്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ആധുനിക രീതിയിൽ നിർമിച്ച പാലം ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top