20 September Friday

പ്രിയ ഡിആറിന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

 
 നെടുങ്കണ്ടം
 നെടുങ്കണ്ടത്തെ ആദ്യകാല സിപിഐ എം നേതാവും ഉത്തമ പൊതുപ്രവർത്തകനുമായ  കോമ്പയാർ സജി ഭവനിൽ ഡിആർ എന്ന്‌ നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന  ഡി രാധാകഷ്ണന്‌ നാടിന്റെ അന്ത്യാഞ്ജലി. തൊഴിലാളികളും സാധാരണക്കാരുമായ നൂറുകണക്കിനാളുകളുടെ അന്ത്യാഭിവാദ്യത്തോടെയായിരുന്നു സംസ്കാരം.    മികച്ച സംഘാടകനും, ഉത്തമനായ കമ്മ്യൂണിസ്റ്റുമായിരുന്നു ഡിആർ  1965 ൽ സിപിഐ എം കോമ്പയാർ ബ്രാഞ്ചുസെക്രട്ടറിയായാണ് തുടക്കം.1980 ൽ നെടുങ്കണ്ടം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി. 1986 മുതൽ 2015 വരെ ഏരിയ കമ്മിറ്റിയംഗമായിരുന്നു.
 മലനാട് പ്ലാന്റേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു ) ആരംഭകാലം മുതൽ പൊന്നാങ്കാണി, പാലാർ, അണക്കര മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന്‌   നടത്തിയ സമരങ്ങളുടെ പേരിൽ നിരവധി കള്ളക്കേസുകളിൽ പ്രതിയാക്കപ്പെട്ടു. പല തവണ ജയിൽവാസവും അനുഭവിച്ചു. ദേവികുളം കോടതിയിൽ കാൽനടയായാണ് പോയി മടങ്ങിയിരുന്നത്. എം പി ഇ യൂണിയൻ ജോയിന്റ്‌ സെക്രട്ടറി, സിഐടിയു ഏരിയ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗമായിട്ടുണ്ട്. അനാരോഗ്യത്തേത്തുടർന്ന് രണ്ടു വർഷമായി സജീവ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവായി. 
മന്ത്രി എം എം മണിക്കു വേണ്ടി മൃതദേഹത്തിൽ റീത്തു സമർപ്പിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ , ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം, ഐഎൻടിയുസി നേതാവ് കെ റ്റി മൈക്കിൾ, സി പി ഐ മണ്ഡലം സെക്രട്ടറി പി കെ സദാശിവൻ, സേനാപതി ശശി,  സെക്രട്ടേറിയറ്റംഗങ്ങളായ പി എൻ വിജയൻ, വി എൻ മോഹനൻ തുടങ്ങി രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
കോമ്പയാറിൽ ചേർന്ന അനുശോചന യോഗത്തിൽ  ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ അധ്യക്ഷനായി.  സെക്രട്ടറിയറ്റംഗം പി എൻ വിജയൻ , ഏരിയ സെക്രട്ടറി റ്റി എം ജോൺ, ഡി സി സി ജനറൽ സെക്രട്ടറി എം എൻ ഗോപി, എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ എം കെ ജോസഫ്, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, പ്രസിഡന്റ് പി എസ് രാജൻ, പി എം എം ബഷീർ സാബു മണിമലക്കുന്നേൽ, നിർമ്മലാനന്ദകുമാർ , ജോയി കുന്നുവിള, ബോയി കുന്നുവിള, റ്റി പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top