19 September Thursday

സാമൂഹ്യനീതി വകുപ്പിൽ അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
ഇടുക്കി
സാമൂഹ്യനീതി വകുപ്പിൽ അവാർഡിന്‌   അപേക്ഷിക്കാം . സാമൂഹ്യനീതി വകുപ്പ് മുഖേന ഡിഗ്രി / തത്തുല്ല്യ കോഴ്സുകൾ, പിജി പ്രൊഫഷണൽ കോഴ്സുകൾ എന്നി വിഭാഗങ്ങളിൽ സർക്കാർ/സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കോളേജുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും 2018–-19 അധ്യയനവർഷം ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് നൽകും.  ഡിഗ്രി ആർട്സ് വിഷയങ്ങൾക്ക് അറുപതും സയൻസിന്‌ 80ഉം അതിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയും പിജി/പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനം മാർക്ക് നേടിയവർക്ക്  ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അവാർഡ് തുക യഥാക്രമം 8000/ 10,000 ആണ്. 
അപേക്ഷകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകാം. അപേക്ഷ sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ 04862 228160.
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പിന്തുണയ്ക്കുന്ന എൻഎസ്എസ് ,എൻസിസി, എസ്‌ പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സഹചാരി പദ്ധതിയിൽ അവാർഡിന് അർഹരായവരെ കണ്ടെത്തുന്നതിന് അപേക്ഷ  ക്ഷണിച്ചു.
ജില്ലയിലെ മികച്ച മൂന്ന് എൻഎസ്എ സ്, എൻസിസി, എസ്‌ പിസി യൂണിറ്റുകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. അതത് യൂണിറ്റ് തയാറാക്കുന്ന റിപ്പോർട്ട് സ്ഥാപനമേധാവി ശുപാർശ ചെയ്ത് ഫോട്ടോ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ 04862 228160.
 
പ്രധാന വാർത്തകൾ
 Top