അടിമാലി
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് പണിക്കൻകുടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ദീപം തെളിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും. കലക്ടർ ഷീബ ജോർജ് പ്രവേശനോത്സവ സന്ദേശം നൽകും. എംഎൽഎമാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ: എ.രാജ എന്നിവർ മുഖ്യാതിഥികളാകും.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിജയികളെ ആദരിയ്ക്കലും, ജിജോ ബേബി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ നവാഗതരെ സ്വീകരിയ്ക്കും. ത്രിതല പഞ്ചായത്തംഗങ്ങൾ, സാമൂഹ്യ, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എൻ വി ബേബി, കൺവീനർ പി എം കണ്ണൻ, പിടിടി എ പ്രസിഡന്റ് എൻ എം മനോജ്, പ്രഥമാധ്യാപകൻ സക്കീർ ഹുസൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..