12 July Sunday

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 

ഇടുക്കി
കാർഷിക വിപണനരംഗം കേന്ദ്രീകൃതമാക്കി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച്‌ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് മന്ത്രി എം എം മണി. സംസ്ഥാന സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി ബ്ലോക്ക്തല പരിപാടിയുടെയും ചക്ക സംസ്‌കരണ യൂണിറ്റും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷനായി. പദ്ധതിക്ക് സ്ഥലംനൽകിയ പാറത്തോട് സ്വദേശി ആന്റണിയെയും വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസർ കെ കെ ഷീലയെയും ഡീൻ കുര്യാക്കോസ്‌ എംപി ആദരിച്ചു. താന്നിക്കണ്ടം വനിതാ തൊഴിൽപരിശീലന കെട്ടിടത്തിലാണ് ചക്ക സംസ്‌കരണ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചത്. കലക്ടർ എച്ച്‌ ദിനേശൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റെജി മുക്കാട്ട്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ രാജേശ്വരി രാജൻ, വി എം സെലിൻ എന്നിവർ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top