10 December Tuesday

നൃത്ത ഇനങ്ങളിൽ വിധി കർത്താക്കൾക്ക് കോഴ: അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024
കഞ്ഞിക്കുഴി
നൃത്ത ഇനങ്ങളിൽ വിധി കർത്താക്കൾക്ക് കോഴ നൽകി മത്സരഫലം അട്ടിമറിക്കാൻ ശ്രമിച്ച പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. മത്സരാർഥികളും നൃത്ത അധ്യാപകരും ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഇടുക്കി ഡിവൈഎസ്പി പറഞ്ഞു. 
    കഞ്ഞിക്കുഴി എസ്എച്ച്ഒയും സംഘവുമാണ് അന്വേഷിക്കുന്നത്. നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നീ ഇനങ്ങളിലെ വിധികർത്താക്കൾക്കുനേരെയാണ് നൃത്ത അധ്യാപകരും മത്സരാർഥികളും തെളിവുകൾ സഹിതം ആരോപണമുന്നയിച്ചത്. ഏതൊക്കെ മത്സരാർഥികൾക്ക് ഏതൊക്കെ സ്ഥാനങ്ങൾ നൽകണമെന്ന് ഹൈറേഞ്ചിലെ ഒരു നൃത്ത അധ്യാപകൻ ഇവർക്ക് നിർദേശം നൽകിയതിന്റെ വാട്സാപ്പ് സന്ദേശങ്ങളും ഫോൺവിളി റെക്കോർഡുകളും ഇവർ പുറത്തുവിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ചർച്ച നടത്തി മത്സരങ്ങൾ മാറ്റിവച്ചു. പ്രോഗ്രാം കമ്മിറ്റിയുടെ ചുമതലയുള്ള കെപിഎസ്ടിഎയാണ് വിധി കർത്താക്കളെ നിശ്ചയിക്കുന്നത്. മാറ്റിവച്ച മത്സരങ്ങൾ ശനിയാഴ്ച നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top