ഇടുക്കി
ജില്ലാ പഞ്ചായത്ത് 2024-–-25 വാർഷിക പദ്ധതിയിൽ ഏറ്റെടുത്തിരിക്കുന്ന സംയുക്ത പദ്ധതികളുടെ നിർവഹണം സാധ്യമാക്കും. ഇതുസംബന്ധിച്ച ആലോചനാ യോഗം ജില്ലാ പഞ്ചായത്തിൽ ചേർന്നു. വൃക്ക രോഗികൾക്കുള്ള ധനസഹായ പദ്ധതി, ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള എബിസി സെന്ററിന്റെ നിർമാണം,അവയവം മാറ്റിവച്ച ആളുകൾക്കുള്ള തുടർ ചികിത്സക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് ചർച്ചനടത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമ, മുനിസിപ്പൽ പഞ്ചായത്തുകൾ സംയുക്തമായി പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാനും തീരുമാനിച്ചു. എബിസി സംഘടന നിർമാണ ഉദ്ഘാടനം ഡിസംബർ ആദ്യവാരം നടത്താൻ തീരുമാനിച്ചു. കേരളോത്സവം മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ ചർച്ചകൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് കെ ടി ബിനു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, ജില്ലയിലെ തദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. കേരള ഉത്സവത്തിന് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ കോഓർഡിനേറ്റർ രമേഷ് കൃഷ്ണൻ, ജില്ലാ ഓഫീസർ എം എസ് ശങ്കർ എന്നിവർ വിശദീകരിച്ചു. ജില്ലാതല കേരളോത്സവം ഡിസംബർ 26 27 28 തീയതികളിൽ നെടുങ്കണ്ടത്ത് നടത്താനും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..