19 January Wednesday

മൂവാറ്റുപുഴ– തേനി സംസ്ഥാനപാത രണ്ടാംഘട്ടം 
യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

 കരിമണ്ണൂർ

മൂവാറ്റുപുഴ– -തേനി സംസ്ഥാനപാതയുടെ രണ്ടാംഘട്ടം ഏറ്റെടുത്ത്‌ നടപ്പാക്കണമെന്ന്‌ സിപിഐ എം കരിമണ്ണൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനപാത 43ന്റെ ഒന്നാംഘട്ടം മൂവാറ്റുപുഴ മുതൽ പെരുമാംകണ്ടംവരെ 16.75 കിലോമീറ്റർ  87.74 കോടി രൂപ അനുവദിച്ച്‌ നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച്‌ പണികൾ നടന്നുവരികയാണ്‌. അതിന്റ രണ്ടാംഘട്ടം പെരുമാംകണ്ടം മുതൽ ഈസ്റ്റ്‌ കലൂർ–-വാഴക്കാല പടി–- കോടിക്കുളം മുസ്ലിംപള്ളി–കോട്ടക്കവല വരെയുള്ള ഭാഗത്തെ പണിയാണ്‌ ഇനി നടക്കാനുള്ളത്‌. നാട്ടുരാജാക്കന്മാരുടെ കാലത്ത്‌ നിർമിച്ചിട്ടുള്ള മൺകോട്ട വഴിയാണ്‌ റോഡ്‌ പോകുന്നത്‌. കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളുടെ വികസനത്തിനൊപ്പം ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്രയുടെ ദൂരം കുറയ്‌ക്കാനും ഈ റോഡ്‌ ഉപകരിക്കും. റീബിൽഡ്‌ കേരളയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ നടപടി ഉണ്ടാകണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. വണ്ണപ്പുറം, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ പട്ടയനടപടി ത്വരിതപ്പെടുത്തുക, നെയ്യശേരി–-തോക്കുമ്പൽസാഡിൽ (തൊമ്മൻകുത്ത്‌) റോഡ്‌ പണി ആരംഭിക്കുക, കരിമണ്ണൂർ ഏരിയയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ടൂറിസം ഹബ്ബാക്കി മാറ്റുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രതിനിധികൾ നടത്തിയ പൊതുചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ,  ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ‍, ഏരിയ സെക്രട്ടറി എൻ സദാനന്ദൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി വി മത്തായി, കെ എസ്‌ മോഹനൻ, ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ എ എം ഷഹബ്‌ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top