ഇടുക്കി
പ്രളയവും കൃഷിനാശവും വിലക്കുറവുമെല്ലാം തളർത്തിയ ജില്ലയിലെ പച്ചക്കറി കർഷകർക്ക് ആശ്വാസമായത് സർക്കാർ തറവില പ്രഖ്യാപിച്ചതോടെയാണ്. രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് തറവില തീരുമാനിച്ച കേരള മോഡൽ ദേശീയ മാധ്യമങ്ങൾവരെ ഏറ്റെടുത്തു. ഓണക്കാലത്ത് ഏത്തക്കുലകൾക്കുപോലും അർഹമായ വില കിട്ടാത്ത സാഹചര്യമായിരുന്നു. പലരും കൃഷി അവസാനിപ്പിക്കുന്ന ഘട്ടത്തിൽ ഒക്ടോബർ 27നാണ് തറവില നിശ്ചയിച്ച് പിണറായി സർക്കാർ ഇത്തരവിറക്കിയത്.
ഏത്തയ്ക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കൈതച്ചക്ക, മരച്ചീനി, ശീതകാല വിളകളായ കാബേജ്, ബീൻസ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ് തറവില പ്രഖ്യാപിച്ചത്. ഓരോ വിളകളുടെയും ഉൽപ്പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ലഭിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞവില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും. ഒരു പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രമെങ്കിലും തുറക്കും. ആദ്യഘട്ടത്തിൽ 250 കേന്ദ്രം തുറന്ന് കർഷകരിൽനിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിക്കാനും നടപടിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..