17 January Sunday

ജനമനസ്സറിഞ്ഞ്‌...

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 ശാന്തൻപാറ

മലയോരമണ്ണിൽ തൊഴിലാളികളുടെ മനമറിഞ്ഞ്‌ പ്രചാരണവുമായി മുന്നോട്ടുപോവുകയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ മോഹനൻ. ജില്ലാ പഞ്ചായത്ത്‌ നെടുങ്കണ്ടം ഡിവിഷനിൽനിന്നാണ്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൂടിയായ വി എൻ മോഹനൻ ജനവിധി തേടുന്നത്‌. കാർഷിക, തോട്ടം മേഖലയുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ സമരങ്ങൾ നയിക്കുന്നതിൽ നിർണായ പങ്കുവഹിച്ച വി എൻ മോഹനൻ എന്നും ജനങ്ങൾക്കിടയിൽ തന്നെയുണ്ടായിരുന്നു. തോട്ടം മേഖലയിൽ ലഭിക്കുന്ന സ്വീകരണം ഇതിന്‌ സാക്ഷ്യം വഹിക്കുന്നു. 
സോഷ്യൽ
മീഡിയയിലും താരം
മാറിയ കാലത്തെ പ്രചാരണരീതികളിലും സജീവമാണ്‌ വി എൻ മോഹനൻ. ജില്ലയിലെ തമിഴ്നാട് അതിർത്തി മേഖലയിൽനിന്നാണ് മത്സരിക്കുന്നതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ കോണുകളിലുള്ളവരും പ്രശസ്തരുമായ നിരവധി കലാകാരൻമാരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിനായി പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റും ഗിന്നസ് ജേതാവ് കൂടിയായ ജിതേഷ്ജി, നടൻ അനൂപ് ചന്ദ്രൻ എന്നിവരെ കൂടാതെ സാഹിത്യകാരന്മാരും സമൂഹമാധ്യമങ്ങളിൽ വി എൻ മോഹനന്‌ പിന്തുണയുമായി രംഗത്തുണ്ട്‌. 
 
‘‘ഇടുക്കി സേനാപതിയിൽ വർഷങ്ങൾക്കു മുമ്പ്‌ വോളിബാൾ മാമാങ്കം ഉദ്‌ഘാടനത്തിനായി വരുമ്പോൾ പരിചയപെട്ട മികച്ച ഒരു   സംഘാടകനുണ്ട്, വി എൻ മോഹനൻ. അദ്ദേഹം ഇക്കുറി നെടുങ്കണ്ടം ഡിവിഷനിൽനിന്ന്‌ ജനവിധി തേടുന്നു എന്നറിഞ്ഞതിൽ സന്തോഷം.നല്ലൊരു മനുഷ്യനും സംഘാടകനുമാണ്‌. നാടിന്റെ വികസനത്തിന്‌ സാധാരണക്കാരോടൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുഹൃത്തെന്ന നിലയിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് വോട്ടുചെയ്ത് വിജയിപ്പിക്കണമെന്ന് നെടുങ്കണ്ടം ഡിവിഷനിലെ നിവാസികളോട് അഭ്യർഥിക്കുന്നു’’. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top