07 August Friday

14 ആദിവാസി കുട്ടികള്‍ പഠനം ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019
മറയൂർ
ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിച്ചിരുന്ന മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽനിന്നുള്ള വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങി. റസിഡൻഷ്യൽ സ്കൂളിലെ കൗൺസലിങ്ങിനിടെ പീഡിപ്പിച്ച സംഗീതാധ്യാപകനെതിരെ പരാതി നൽകിയ കുട്ടികളെ മറ്റ്‌ അധ്യാപകർ ഭീഷണിപ്പെടുത്തുകയും വൈരാഗ്യബുദ്ധിയോടെ പെരുമാറുകയും ചെയ്‌തതാണ്‌ കാരണം. 
വിദ്യാർഥികളുടെ പരാതിയിൽ പൊലീസ്‌ അന്വേഷണം നടത്തുകയും ഒക്ടോബറിൽ സംഗീതാധ്യാപകനെ സസ്പെൻഡ്‌ ചെയ്യുകയും ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 196 വിദ്യാർഥികളാണ് ഏറ്റുമാനൂർ സ്കൂളിൽ പഠിക്കുന്നത്. ഇതിൽ മറയൂർ, കാന്തല്ലൂർ മേഖലയിൽനിന്നുള്ള 26 കുട്ടികളാണ് പഠനം ഉപേക്ഷിച്ച്‌ മടങ്ങിയത്‌. ഇതിൽ 12 പേർ സ്കൂളിലേക്ക്‌ തിരിച്ചുപോയെങ്കിലും 14 കുട്ടികൾ മടങ്ങാൻ തയ്യാറായില്ല. ഇവരെ തിരികെ അയക്കണമെങ്കിൽ പൂർണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കുറ്റവാളിയായ അധ്യാപകനെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് രക്ഷാകർത്താക്കളുടെ ആവശ്യം. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top