02 December Wednesday
ഒരുക്കങ്ങൾ പൂർത്തിയായി

പെട്ടിമുടി ദുരന്തബാധിതർക്ക്‌ മന്ത്രി എം എം മണി ഭൂമി കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 പെട്ടിമുടി ദുരന്തബാധിതർക്കുള്ള ഭൂമി വിതരണം ഞായറാഴ്ച രാവിലെ 9.30ന് കുറ്റ്യാർവാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം എം മണി വിതരണംചെയ്യും. ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടവരും ബന്ധുക്കൾ നഷ്ടപ്പെട്ടവരുമായ ശരണ്യ(18), സരസ്വതി(50), സീതാലക്ഷ്മി(33), ദീപൻ ചക്രവർത്തി(25), ഹേമലത(18), കറുപ്പായി(54), മുരുകേശ്വൻ(45), മായമ്മാൾ(52) എന്നിവർക്കാണ് സർക്കാർ പ്രഖ്യാപിച്ച അഞ്ച്‌ സെന്റ് വീതം വിതരണം ചെയ്യുന്നത്.

ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകളും മന്ത്രി കൈമാറും. ഈ ഭൂമിയിൽ കണ്ണൻദേവൻ കമ്പനി നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങും നടക്കുമെന്ന് ദേവികുളം സബ്‌ കലക്ടർ എസ് പ്രേംകൃഷ്ണൻ, തഹസിൽദാർ  ജിജി എം കുന്നപ്പിള്ളി എന്നിവർ അറിയിച്ചു. 
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രൻ എംഎൽഎ, കലക്ടർ എച്ച് ദിനേശൻ എന്നിവർ പങ്കെടുക്കും. ആഗസ്‌ത്‌ ആറിന്‌ രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ പെട്ടിമുടിയിലെ 22 വീടുകളിലെ 66 പേരാണ് മരിച്ചത്. നാലുപേരെ കാണാതായി. 12 പേരാണ് ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top