04 December Friday

40 പേർകൂടി ചെങ്കൊടിത്തണലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 മണിയാറൻകുടി മേഖലയിൽനിന്ന്‌ നിരവധി പേർ സിപിഐ എമ്മിലേക്ക്‌. യുഡിഎഫ്‌, ബിജെപി പ്രവർത്തകരായിരുന്ന 40 പേരാണ് രാജിവച്ചത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും കോവിഡ് പ്രതിരോധത്തിനും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അപവാദ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചാണ്‌ രാജി. രാജിവച്ചെത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് സ്വീകരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, ഏരിയ സെക്രട്ടറി പി ബി സബീഷ്, കെ ജി സത്യൻ, പി കെ വിജയൻ, എൻ എൻ സുശീല, കെ എസ്‌ ശ്രീധരൻ എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top