04 December Sunday

കലാസാഹിത്യ സംഘം കവിതാ ശിൽപ്പശാല ഇന്ന് കുമളിയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കുമളി
തേക്കടിയിൽ നാലുദിനങ്ങളിലായി നടക്കുന്ന സംസ്ഥാന യുവകവിത ശില്പശാലക്ക് വെള്ളിയാഴ്ച തുടക്കമാവും. ശില്പശാലയുടെ ഒരുക്കങ്ങൾ പൂർത്തിയായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 60 യുവകവികൾ പങ്കെടുക്കുന്ന കവിത ശില്പശാല. ഒക്ടോബർ മൂന്നിന് ശില്പശാല സമാപിക്കും. 
പ്രളയങ്ങളും മഹാവ്യാധിയും തീർത്ത പ്രതിസന്ധികളിൽ നിന്നും സാവധാനം മുക്തമാകുന്ന തേക്കടിക്ക് ഉണർവേകുന്നതാവും കവിത ശില്പശാല. കേരളാ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ശില്പശാല വെള്ളി വൈകിട്ട് നാലിന് കുമളി പൊതുവേദിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കും. 
സാംസ്കാരിക സംഗമം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിൽ  പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, സംവിധായകൻ പ്രിയനന്ദൻ, ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കവികളായ രാവുണ്ണി, സെബാസ്റ്റ്യൻ, സ്വാഗതസംഘം ചെയർമാൻ ആർ തിലകൻ, കെ ജയചന്ദ്രൻ, സുഗതൻ കരുവാറ്റ, മോബിൻ മോഹൻ തുടങ്ങിയവർ പങ്കെടുക്കും
നാലുദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ പതിനാലു ജില്ലയിൽ നിന്നായി 25 വനിതകളും ഏഴ് ട്രാൻസ്ജെന്ററും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 60 യുവകവികൾ പങ്കെടുക്കും. സുനിൽ പി ഇളയിടം, കെ ഇ എൻ, വിജയലക്ഷ്മി, ആലങ്കോട് ലീലാകൃഷ്ണൻ, കെ പി മോഹനൻ, എം കെ മനോഹരൻ, ടി അർ അജയൻ, കരിവെള്ളൂർ മുരളി, ഇ പി രാജഗോപാലൻ, വി എസ് ബിന്ധു, വിജയരാജമല്ലിക, വിനോദ് വൈശാഖി, ബഷീർ ചുങ്കത്തറ, ശ്രീജിത്ത് അരിയല്ലൂർ, അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ, ഡി അനിൽകുമാർ, കാഞ്ചിയാർ തേക്കടിയിൽ നാലുദിനങ്ങളിലായി നടക്കുന്ന സംസ്ഥാന യുവകവിത ശില്പശാലക്ക് വെള്ളിയാഴ്ച തുടക്കമാവും. രാജൻ, കെ ആർ രാമചന്ദ്രൻ, ജോസ് വെട്ടിക്കുഴ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.
ശില്പശാലയോടനുബന്ധിച്ച് ഇടുക്കിയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം, കെ എ അബ്ദുൾ റസാഖ് വരച്ച ചിത്രങ്ങളുടെ പ്രദർശനം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നിന് പകൽ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top