22 October Tuesday

കാർഷികാവശ്യങ്ങൾക്കായി തമിഴ‌്നാട‌് വെള്ളം എടുത്തുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കുമ‌ളി
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കാർഷികാവശ്യങ്ങൾക്കായി തമിഴ‌്നാട‌് വെള്ളം എടുത്തുതുടങ്ങി. വ്യാഴാഴ്ച രാവിലെ നടന്ന പ്രത്യേക പരിപാടിയിൽ തമിഴ‌്നാട‌് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം തേക്കടി പ്രവേശന ചെക‌്പോസ‌്റ്റിന‌് സമീപത്തെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടു. 
മുന്നൂറ‌് ഘനയടി വീതം 120 ദിവസത്തേക്കാണ‌് വെള്ളം തുറന്നുവിടുന്നത‌്. ഏതാനും ആഴ‌്ചകളായി തമിഴ‌്നാട‌് 1600 ഘനയടിയോളം വെള്ളം തേക്കടിയിൽ നിന്നും കൊണ്ടുപോകുന്നുണ്ട‌്. ഇതിൽ നിന്നാണ‌് വൈദ്യൂതോൽപാദനത്തിന‌് ശേഷം 300 ഘനയടി വീതം കാർഷികാവശ്യങ്ങൾക്കായി കമ്പം മേഖലയിലേക്ക‌് തിരിച്ചുവിടുന്നത‌്. ഇത്‌ തേനി ജില്ലയിലെ കമ്പം താഴ‌്‌വരയിലുള്ള നെൽകൃഷിക്കും മറ്റും ഉപയോഗിക്കാം.
എല്ലാ വർഷവും ജൂൺ ആദ്യവാരം തന്നെ കാർഷികാവശ്യങ്ങൾക്കായി തമിഴ‌്നാട‌് വെള്ളം തുറന്നുവിടാറുള്ളതാണ്‌. എന്നാൽ ഇത്തവണ മഴ ലഭിക്കാത്തിനാൽ തുറന്നില്ല. ഇതോടെ ആദ്യ ഘട്ട നെൽകൃഷി ഇറക്കാൻ കഴിഞ്ഞില്ല. തെക്കൻ തമിഴ‌്നാട്ടിലെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രാർഥനകൾക്ക‌് ശേഷമായിരുന്നു വെള്ളം തുറന്നുവിട്ടത‌്. 
 
 
പ്രധാന വാർത്തകൾ
 Top