18 September Saturday

കേന്ദ്രനയങ്ങൾക്കെതിരെ അധ്യാപക ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ജില്ലാതല ഉദ്ഘാടനം തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ സദാനന്ദൻ നിർവഹിക്കുന്നു

ഇടുക്കി
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ടിഎ നേതൃത്വത്തിൽ ജില്ലയിൽ 300 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ സദാനന്ദൻ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ മാഗി, സബ്ജില്ലാ പ്രസിഡന്റ്‌ സുനിൽ തോമസ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാമോൻ ലൂക്ക്, ജില്ലാ വൈസ് പ്രസിഡന്റ്‌ ടി ബി മോളി തുടങ്ങിയവർ സംസാരിച്ചു. 
കട്ടപ്പന വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ജില്ലാ ട്രഷറർ എം ആർ അനിൽകുമാറും പീരുമേട്ടിൽ ജില്ലാ സെക്രട്ടറി എം രമേഷും ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്തെ ധർണ ജില്ലാ പ്രസിഡന്റ്‌ കെ ആർ ഷാജിമോൻ ഉദ്ഘാടനം ചെയ്തു. മൂന്നാറിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ കെ വിജയനും അടിമാലിയിൽ ഈറ്റ–-തഴ ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടറും ഉദ്ഘാടനം നിർവഹിച്ചു.
ഇടുക്കിയിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം ടി ഉഷാകുമാരിയും അറക്കുളത്ത് ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എ ബിനുമോനും ഉദ്ഘാടനം ചെയ്തു. ഏലപ്പാറയിൽ എച്ച്ഇഇഎ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top