17 September Tuesday
ആരോഗ്യവകുപ്പിൽ തസ‌്തിക സൃഷ്ടിക്കണം

ആശുപത്രികളിലേക്ക്‌ എൻജിഒ യൂണിയൻ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

 

 
തൊടുപുഴ
ആരോഗ്യവകുപ്പിൽ മിനിസ‌്റ്റീരിയൽ, പാരാമെഡിക്കൽ, ടെക‌്നിക്കൽ, അറ്റൻഡർ, ഫീൽഡ് വിഭാഗം ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ, -താലൂക്ക് ആശുപത്രികളുടെ മുന്നിൽ പ്രകടനവും യോഗവും നടത്തി.
തൊടുപുഴ ജില്ലാ ആശുപത്രിയുടെ മുന്നിൽ യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ‌് നീന ഭാസ്കരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി പുഷ്‌പരാജ്, സജിമോൻ ടി മാത്യു, പി എസ് പ്രേമ, ബിജു സെബാസ്റ്റ്യൻ, ബി പ്രകാശ് എന്നിവർ സംസാരിച്ചു.അടിമാലി താലൂക്ക് ആശുപത്രിയിൽ സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ശ്യാമള, പി എ ജയകുമാർ, ഏരിയ സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.കട്ടപ്പന താലൂക്ക്‌ ആശുപത്രിയിൽ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുമേഷ് രാജൻ സംസാരിച്ചു. 
നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ജി ജോസ്, ഏരിയ സെക്രട്ടറി ജെ ജയപ്രഭ എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയിലും ഡിഎംഒ ഓഫീസിന് മുന്നിലും ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറിയറ്റംഗം ജി ഷിബു, ഏരിയ സെക്രട്ടറി ഡി ഷാജു എന്നിവർ സംസാരിച്ചു. പീരുമേട് താലൂക്ക്‌ ആശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം രാജീവ് ജോൺ, ഏരിയ സെക്രട്ടറി കെ സുരേഷ് എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top